Monday, November 8, 2021

എന്താണ് സാബത്ത്? ; Matthew 12: 1- 14

 1)സാബത്ത് ദിവസം വിശന്നുവലഞ്ഞ യേശുവിന്റെ ശിഷ്യന്മാര് വയലിൽവച്ചു ഗോതമ്പു കതിരുകൾ പറിച്ചു തിന്നതിനെ തുടർന്നുണ്ടായ തർക്കമാണ് ഒന്നുമുതൽ എട്ടു വരെയുള്ള ഭാഗത്തു  കാണുക. 

2)സാബത്തു ദിവസം കൈശോഷിച്ച ഒരുവനെ സുഖപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് തുടർന്നുള്ള  ഭാഗത്തിലെ പ്രമേയം. 

ചുരുക്കത്തിൽ രണ്ടുഭാഗവും സാബത്തിനെ കേന്ദ്രീകരിച്ചുള്ള സംവാദമാണ്. 

എന്താണ് സാബത്ത്? 

സീനായ് മലമുകളിൽവച്ചു ദൈവം മോശക്കുനൽകിയ പത്തു പ്രമാണങ്ങളിൽ മൂന്നാമത്തേതായ 'കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം 'എന്ന നിയമത്തിൻറെ  അക്ഷരാർത്ഥത്തിലുള്ള  ആഘോഷമായ ആചരണമാണ്‌ സാബത്തു. പഴയനിയമത്തിലെ രണ്ടു സംഭവങ്ങളെയാണ് സാബത്താചരണത്തിൽ പ്രത്ത്യേകമായി ധ്യാനിച്ചിരുന്നത്.ഒന്നാമത്തേത് സൃഷ്ടി കർമ്മത്തിനൊടുവിൽ വിശ്രമത്തിനായി ദൈവം മാറ്റിവച്ച ഏഴാമത്തെ ദിവസത്തെയും, രണ്ടാമത്തേത് ഈജിപ്തിന്റെ അടിമത്വത്തിൽനിന്നും ദൈവം ഇസ്രയേലിനെ മോചിപ്പിച്ചത്തിന്റെയും  അനുസ്മരണം. സാബത്താചരണത്തിന്റെ ഗൗരവത്തെപ്പറ്റി നിയമാവർത്തനാപുസ്തകം 5  അദ്ധ്യായം 12 മുതൽ 15 വരെയുള്ള ഭാഗത്തു നാം കാണുന്നുണ്ട്.വളരെ ഗൗരവമായിത്തന്നെയാണ് യഹൂദർ ഇന്നും സാബത്താചരിക്കുന്നതു. 

ആഴ്ചയിലെ അവസാനദിവസമായ ശനിയാഴ്ചയാണ് യഹൂദപാരമ്പര്യത്തിൽ വിശുദ്ധമായ സാബത്തു. എന്നാൽ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം കർത്താവിന്റെ ദിവസമായി ആചരിക്കുന്നത് ഞായറാഴ്ചയാണ്. എന്തുകൊണ്ടാണ് ഈ വ്യത്യാസം? 

കത്തോലിക്കാ പ്രബോധനമനുസരിച്ചു സാബത്തായിട്ടല്ല മറിച്ചു കർത്താവിന്റെ ദിവസമായാണ് പത്തുപ്രമാണങ്ങളിലെ മൂന്നാം പ്രമാണം പാലിക്കുന്നത്. കർത്താവു ഒരുക്കിയ ദിവസമാണ് ഇന്ന്.നമുക്ക് സന്തോഷിച്ചു ഉല്ലസിക്കാം. എന്ന സങ്കീർത്തനം 118 :24 ഉദ്ധരിച്ചുകൊണ്ടാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രൻഥം കർത്താവിൻറെ ദിവസത്തെപ്പറ്റിയുള്ള പ്രബോധനം ആരംഭിക്കുന്നത്.2174 ഖണ്ഡികയനുസരിച്ചു, പുതിയ സൃഷ്ടിയുടെ പ്രതീകമായ കർത്താവിന്റെ പുനരുത്ഥാനദിവസത്തെ സൂചിപ്പിക്കാനാണ് കർത്താവിന്റെ ദിവസം എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. മത്തായി 28: 1, മാർക്കോസ് 16:2, ലൂക്കാ 24: 1,യോഹന്നാൻ 20:1,-ൽ പറയപ്പെട്ടിരിക്കുന്നതുപോലെ യേശു ആഴ്ചയുടെ ആദ്യ ദിവസമാണ് മരണത്തിൽ നിന്നും ജീവനിലേക്കു പ്രവേശിച്ചത്. പഴയനിയമമൻസാരിച്ചു സാബത്തിന്റെ പിറ്റേ ദിവസം അതായതു എട്ടാം ദിവസം -പുതിയാഴ്ചയുടെ ആദ്യ ദിനം; മരണത്തെ പരാജയപ്പെടുത്തി വിജയ ശ്രീ ലാളിതനായി ഉയിർത്തെഴുന്നേറ്റ മഹത്വപൂര്ണമായ ദിനം. അതിനാൽ കത്തോലിക്കർ ഞായറാഴ്ചയെ പരിശുദ്ധമായി കണക്കാക്കുന്നു. പഴയനിയമത്തിലെ സാബത്തിനെ തള്ളിക്കളയുകയാണ് മറിച്ചു പൂര്ണമാക്കുകയാണ് ഞായറാഴ്ചയിൽ.സഭാപിതാവായ അന്തിയോക്കിലെ വി. ഇഗ്നീസ്യസ് പറയുന്നത് ഇപ്രകാരമാണ്: പഴയ മുറപ്രകാരം ജീവിച്ചിരുന്നവർക്കു പുതിയ പ്രത്യാശ കൈവന്നിരിക്കുന്നു. ഇനിമേൽ സാബത്തായല്ല മറിച്ചു ക്രിസ്തുവിനാലും അവിടുത്തെ മരണത്താലും നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടുന്ന ദിവസമാണ് - കർത്താവിന്റെ ദിവസം.

ഒരു സാബത്തു ദിവസം യേശുവും ശിഷ്യന്മാരും ഗോതമ്പു വയലിലൂടെ കടന്നുപോകവേ വിശന്നുവലഞ്ഞ ശിഷ്യന്മാർ ഗോതമ്പു കതിരുകൾ പറിച്ചുതിന്നു. ഈയൊരു പ്രവർത്തിയാണ് സാബത്തിനെപ്പറ്റിയുള്ള തർക്കത്തിന് വഴിതെളിച്ചത്.സാബത്തിൽ നിരോധിക്കപ്പെട്ടിരുന്ന മുപ്പത്തൊൻപതു പ്രവർത്തികളിൽ ഒന്നാണ് വിളവെടുപ്പ്, അഥവാ കൊയ്ത്തു . നിലത്തിന്റെ ഉടമകൾ സ്വത്തു സമ്പാദനത്തിനായി തങ്ങളുടെ കൃഷിയിടങ്ങളിലെ വിളവെടുപ്പ് സാബത്തു ദിവസം നടത്താതിരിക്കുന്നതിനും അവിടെ തൊഴിൽ ചെയ്യേണ്ടിവരുന്നവർക്കു വിശ്രമത്തിനും സാബത്തു വിശുദ്ധമായി ആചരിക്കുന്നതിനും വേണ്ടിയാകണം സമ്പത്തിൽ നിഷിദ്ധ പ്രവൃത്തിയായി വിളവെടുപ്പിനെ കണ്ടിരുന്നത്.എന്നാൽ വിശപ്പിനെ അകറ്റുന്ന ഭക്ഷണം മനുഷ്യന്റെ അടിസ്ഥാന ആവശ്യമായി കാണാതെ നിയമത്തെ ദുർവ്യാഖ്യനിച്ചിരുന്ന അപ്രസക്തമായ ശാഠ്യത്തെയാണ് യേശു എതിർക്കുന്നത്. 

അതുപോലെ തന്നെ രണ്ടാമത്തെ ഭാഗത്തും, ഒരു സാബത്തു ദിവസം സിനഗോഗിൽവച്ചു കൈശോഷിച്ച ഒരുവനെ യേശു സൗഖ്യമാക്കുന്നതിനെ വിമർശിക്കുകയാണ് ഫരിസേയർ. രോഗിയെ സൗഖ്യമാക്കുക എന്നത് വൈദ്യന്റെ ജോലിയാണ്. സാബത്തു ദിവസം വിശുദ്ധമായി ആചരിക്കാതെ തന്റെ തൊഴിലിൽ നിന്നും ലഭിക്കാവുന്ന വരുമാനത്തെ മാത്രം ലക്ഷ്യം  വക്കാതിരിക്കുന്നതിനായിരിക്കണം സമ്പത്തിൽ ജോലിചെയ്യുന്നതിൽ നിന്ന് പാരമ്പര്യം വിലക്കിയിരുന്നത്.എന്നാൽ നിയമത്തിന്റെ ദുർവ്യാഗ്യാനിങ്ങളും അനാവശ്യ കടുംപിടുത്തങ്ങളും കർക്കശ്യങ്ങളും കാരുണ്യ പ്രവൃത്തികൾ ചെയ്യുന്നതിനെ തടസ്സമായി നിന്നിരുന്നു.ഈ അവസ്ഥയെയാണ് യേശു വിമർശിച്ചത്.

 നിയമത്തെക്കാൾ മനുഷ്യത്വത്തിന്‌ വിലനൽകുകയാണ് യേശു. അതുകൊണ്ടാണ് അവിടുന്ന് പറയുന്നത്: സാബത്തു  മനുഷ്യനു  വേണ്ടിയാണ് മനുഷ്യൻ സാബത്തിനു വേണ്ടിയല്ല. സാബത്തിനെ പരിശുദ്ധമായി ആചരിക്കുന്നതിൽ യേശു ഒരിക്കലും പരാചയപ്പെട്ടിട്ടില്ല. സമ്പത്തിനെ കർത്താവിന്റെ ദിവസത്തെ കൂടുതൽ അര്ഥമുള്ളതാക്കുന്ന, പൂര്ണമാക്കുന്ന കാരുണ്യ പ്രവൃത്തികൾ ചെയ്യാൻപ്രേരിപ്പിക്കുകയാണ്. അപരന്റെ നന്മയെ മാത്രം ലക്‌ഷ്യം വച്ച് കാരുണ്യ പ്രവൃത്തികളിൽ മുഴുകണമെങ്കിൽ യേശുവിനുണ്ടായിരുന്ന കരുണയുടെ മനോഭാവംനാമും  വളർത്തി യെടുക്കണം.  

കരുണയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർക്കു കരുണാലഭിക്കും. മാത്യു 5:7. 

Thursday, December 5, 2019

അധരങ്ങളിൽ സ്തുതിഗീതകം



ലോകരക്ഷകൻറെ മാതാവാകുക , സ്വർഗ്ഗ രാജ്യത്തിൻറെ  സുവിശേഷം തൻ്റെ പുത്രനിലൂടെ പ്രഘോഷിക്കപ്പെടുക , മനുഷ്യരാശയുടെ പ്രത്യാശയായ  മിശിഹായുടെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിനു  സാക്ഷിയാകുക , ഇതിൽപരം ഭാഗ്യം പരി.കന്യകാമറിയത്തിനു  ഇവിടെ നിന്ന്! പരി . കന്യകാമറിയം യഥാർത്ഥത്തിൽ ഭാഗ്യവതിയായിരുന്നു . ഇതോടൊപ്പം നാം മനസിലാക്കേണ്ട മറ്റൊരു യാഥാർഥ്യമാണ് ഓരോ സൗഭാഗ്യങ്ങൾക്കുമൊപ്പമുണ്ടായിരുന്ന സഹനങ്ങൾ .

രക്ഷകൻറെ അമ്മയാകുന്നഭാഗ്യം ;                                                                          കന്യക ഗർഭംധരിക്കേണ്ടിവരുന്നസഹനം . 
സ്വപുത്രനിലൂടെ സ്വർഗ്ഗരാജ്യം പ്രഘോഷിക്കപ്പെടുന്ന ഭാഗ്യം ;            പുത്രനിൽ നിന്നും വിട്ടുപിരിയുന്ന അമ്മയുടെ സഹനം .       മഹത്വപൂർണ്ണമായ ഉത്ഥാനത്തിന് സാക്ഷിയാകുന്നഭാഗ്യം ;              കുരിശിലെ പീഡകൾക്കും മരണത്തിനും സാക്ഷിയാകുന്ന സഹനം .

മാതൃസ്നേഹംപോലെ അവർണ്ണനീയമാണ് മാതൃഹൃദയത്തിൻ്റെ നൊമ്പരങ്ങൾ .മനുഷ്യജീവിതം സുഖ-ദുഃഖങ്ങളുടെ സമ്മിശ്രമാണ്  .അമ്മയുടെ ജീവിതവും ഇതിൽ നിന്നും വിഭി ന്ന മല്ല .എന്നിരുന്നാലും , ജീവിതത്തിലെ ഓരോ സന്ദർഭത്തിലും ,നസ്രത്തുമുതൽ കാൽവരിവരെ അമ്മയുടെ ഹൃദയവും അധരവും ദൈവസ്‌തുതികളാൽ നിറഞ്ഞിരുന്നു ."എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു എന്റെ ചിത്തം എന്റെ രാക്ഷനായ ദൈവത്തിലാനന്ദിക്കുന്നു ."

നമ്മുടെ ജീവിതത്തിലെ എല്ലാ  അവസ്ഥയിലും സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും നമ്മുടെ ഹൃദയവും അധരവും ദൈവസ്‌തുതികളാൽ നിറയട്ടെ. "ഇതാ ,സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു ദാവീദിൻറെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ , കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു" (ലൂക്ക 2 :10 -11)         ആട്ടിടയന്മാരോടൊപ്പം "നമുക്കും  ബെത്‌ലെഹെം വരെ പോകാം.കർത്താവു അറിയിച്ച ഈ സംഭവം നമുക്കുകാണാം . "(ലൂക്ക 2:15) ദൈവത്തെസ്തുതിച്ചുകൊണ്ടു നമുക്കുപാടം "അത്യുന്നതങ്ങളിൽ ദൈവത്തിനുമഹത്വം "(ലൂക്ക 2 :14 )


Sunday, November 24, 2019

Treasures in Heaven

We have to store up treasures in heaven. What are treasures in heaven?
Luke 12:32-33 we see Jesus encouraged his followers to sell their possessions and give to the needy. In Luke 14:13-14 again we see Jesus asked people to give to others who cannot repay them. We can see that storing up treasures in heaven does include giving to those in need. And a few other ways to store up treasures in heaven includes faithfully enduring persecutions, loving enemies, praying in secret, serving the Lord and his people.
"Do not store up for yourselves treasures on earth."  Mt 6:19
This is not an absolute prohibition against any form of savings. But as usual, Jesus is concerned with our hearts. External things, like material possessions, matter reveal about what is internal, what is in our hearts. If we are motivated by health, wealth, power, we are on the wrong path. We are serving a false God, an idol of our own making. It is impossible to serve God and mammon at the same time. If we want to know and follow the true God, we need to repent of our wrong attitudes and actions and seek forgiveness and change of heart in Christ.
Let us ask for the special grace to have an attitude of savings not on earth but in heaven.