ലോകരക്ഷകൻറെ മാതാവാകുക , സ്വർഗ്ഗ രാജ്യത്തിൻറെ സുവിശേഷം തൻ്റെ പുത്രനിലൂടെ പ്രഘോഷിക്കപ്പെടുക , മനുഷ്യരാശയുടെ പ്രത്യാശയായ മിശിഹായുടെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിനു സാക്ഷിയാകുക , ഇതിൽപരം ഭാഗ്യം പരി.കന്യകാമറിയത്തിനു ഇവിടെ നിന്ന്! പരി . കന്യകാമറിയം യഥാർത്ഥത്തിൽ ഭാഗ്യവതിയായിരുന്നു . ഇതോടൊപ്പം നാം മനസിലാക്കേണ്ട മറ്റൊരു യാഥാർഥ്യമാണ് ഓരോ സൗഭാഗ്യങ്ങൾക്കുമൊപ്പമുണ്ടായിരുന്ന സഹനങ്ങൾ .
രക്ഷകൻറെ അമ്മയാകുന്നഭാഗ്യം ; കന്യക ഗർഭംധരിക്കേണ്ടിവരുന്നസഹനം .
സ്വപുത്രനിലൂടെ സ്വർഗ്ഗരാജ്യം പ്രഘോഷിക്കപ്പെടുന്ന ഭാഗ്യം ; പുത്രനിൽ നിന്നും വിട്ടുപിരിയുന്ന അമ്മയുടെ സഹനം . മഹത്വപൂർണ്ണമായ ഉത്ഥാനത്തിന് സാക്ഷിയാകുന്നഭാഗ്യം ; കുരിശിലെ പീഡകൾക്കും മരണത്തിനും സാക്ഷിയാകുന്ന സഹനം .
മാതൃസ്നേഹംപോലെ അവർണ്ണനീയമാണ് മാതൃഹൃദയത്തിൻ്റെ നൊമ്പരങ്ങൾ .മനുഷ്യജീവിതം സുഖ-ദുഃഖങ്ങളുടെ സമ്മിശ്രമാണ് .അമ്മയുടെ ജീവിതവും ഇതിൽ നിന്നും വിഭി ന്ന മല്ല .എന്നിരുന്നാലും , ജീവിതത്തിലെ ഓരോ സന്ദർഭത്തിലും ,നസ്രത്തുമുതൽ കാൽവരിവരെ അമ്മയുടെ ഹൃദയവും അധരവും ദൈവസ്‌തുതികളാൽ നിറഞ്ഞിരുന്നു ."എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു എന്റെ ചിത്തം എന്റെ രാക്ഷനായ ദൈവത്തിലാനന്ദിക്കുന്നു ."
നമ്മുടെ ജീവിതത്തിലെ എല്ലാ അവസ്ഥയിലും സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും നമ്മുടെ ഹൃദയവും അധരവും ദൈവസ്‌തുതികളാൽ നിറയട്ടെ. "ഇതാ ,സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു ദാവീദിൻറെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ , കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു" (ലൂക്ക 2 :10 -11) ആട്ടിടയന്മാരോടൊപ്പം "നമുക്കും ബെത്‌ലെഹെം വരെ പോകാം.കർത്താവു അറിയിച്ച ഈ സംഭവം നമുക്കുകാണാം . "(ലൂക്ക 2:15) ദൈവത്തെസ്തുതിച്ചുകൊണ്ടു നമുക്കുപാടം "അത്യുന്നതങ്ങളിൽ ദൈവത്തിനുമഹത്വം "(ലൂക്ക 2 :14 )